Back to blogs
Chit funds

ചിട്ടി ഇനി ഗ്ലോബലാണ്: DICHIT തുറക്കുന്ന പുതിയ സാധ്യതകൾ

ഇന്ത്യയുടെ സാമൂഹിക പശ്ചാത്തലത്തിൽ ചിട്ടി കേവലമൊരു സാമ്പത്തിക ഉൽപ്പന്നം മാത്രമല്ല. തലമുറകളായി നമ്മൾ പരസ്പരം കൈവരിച്ച സാമൂഹിക ഒത്തൊരുമയുടെയും വിശ്വാസത്തിന്റെയും പേരാണ്. ഡിജിറ്റൽ ഇന്ത്യയുടെ വരവോടു കൂടി ഇന്ത്യയിലെ മിക്ക മേഖലയിലും ഡിജിറ്റൽ വിപ്ലവങ്ങൾ ഉണ്ടായെങ്കിലും, എന്തുകൊണ്ട് ചിട്ടി കാലത്തിനൊത്ത് പൂർണ്ണമായും ഡിജിറ്റലായിട്ടില്ല? ഇതിനുള്ള കൃത്യമായ മറുപടിയും, വ്യക്തമായ പരിഹാരവുമാണ് DICHIT.

dichit logo

Sivesh S Pillai

CEO & Founder, DICHIT

കേരളത്തിലെ ചിട്ടി സമ്പാദ്യത്തെ ഡിജിറ്റൽ മാർക്കറ്റ്‌പ്ലേസുമായി ബന്ധിപ്പിക്കുന്ന സമൂഹവും മൊബൈൽ ഫോണും

ഇന്ത്യയുടെ സാമൂഹിക പശ്ചാത്തലത്തിൽ ചിട്ടി കേവലമൊരു സാമ്പത്തിക ഉൽപ്പന്നം മാത്രമല്ല. തലമുറകളായി നമ്മൾ പരസ്പരം കൈവരിച്ച സാമൂഹിക ഒത്തൊരുമയുടെയും വിശ്വാസത്തിന്റെയും പേരാണ്. കോടികണക്കിന് കുടുംബങ്ങൾക്കും, ചെറുകിട സംരംഭകർക്കും, വ്യാപാരികൾക്കും സാമ്പത്തിക ഉന്നമനവും, കരുത്തും നൽകിയ ഈ സാമ്പത്തിക പ്രസ്ഥാനം ഇന്നും അതിന്റെ അടിത്തറ കാത്തുസൂക്ഷിക്കുന്നു.

ഡിജിറ്റൽ ഇന്ത്യയുടെ വരവോടു കൂടി ഇന്ത്യയിലെ മിക്ക മേഖലയിലും ഡിജിറ്റൽ വിപ്ലവങ്ങൾ തന്നെ ഉണ്ടായി. അനേകം മേഖലകളെ അപ്പാടെ മാറ്റി പുതിയ ഒരു വ്യവസായ വിപ്ലവത്തിലേക്ക് ഇന്ത്യ ചുവട് വച്ചു. എല്ലാ വ്യവസായ മേഖലകളിലേക്കും ഡിജിറ്റൽ സൊല്യൂഷൻ കടന്ന് വന്നു. മാർക്കറ്റിംഗ് എന്നതിനു ഒരു പുതിയ മുഖം വന്നു. ലോക്കൽ മാർക്കറ്റുകൾക്കും ഷോപ്പുകൾക്കും പകരം ഡിജിറ്റൽ മാർക്കറ്റ്പ്ലേസ് കടന്നു വന്നു. ഫ്ലിപ്കാർട്ട്, ആമസോൺ, സ്വിഗ്ഗി, മിന്ത്ര പോലെയുള്ള അനേകം ഡിജിറ്റൽ മാർക്കറ്റ്പ്ലേസുകൾ വിപണി പിടിച്ചടക്കി. അതിലൂടെ പ്രോഡക്റ്റ് ഉണ്ടാക്കുന്നവർക്ക് തങ്ങളുടെ മാർക്കറ്റ് ഒരു ലോക്കൽ ഏരിയ ബിസിനസിൽ നിന്നും വൈഡർ ഏരിയ ബിസിനസിലേക്ക് വളർത്താനും സാധിച്ചു.

ഈ ഡിജിറ്റൽ ബൂമിങ് ഫൈനാൻസ് മേഖലയിൽ വലിയ വളർച്ചയാണ് ഉണ്ടാക്കിയത്. UPI പോലുള്ള എളുപ്പവും വേഗവുമുള്ള പേയ്മെന്റ് സംവിധാനങ്ങൾ, KYC ഡേറ്റ വെരിഫൈ ചെയ്താൽ മിനിറ്റുകൾ കൊണ്ട് അപ്പ്രൂവ് ആകുന്ന പേഴ്സണൽ ലോണുകൾ, ഫോണിലൂടെ തന്നെ സ്റ്റോക്ക് മാർക്കറ്റ് ഷെയറുകളും മ്യൂച്വൽ ഫണ്ടുകളും മിനിറ്റുകൾ കൊണ്ട് വാങ്ങാനും വിൽക്കാനും പറ്റുന്ന സംവിധാനങ്ങൾ തുടങ്ങി ഇന്നത്തെ ഉപഭോക്താവിന്റെ ശീലങ്ങൾ പാടെ മാറ്റിയ അനേകം സംവിധാനങ്ങൾ നിലവിൽ വന്നു. പുതിയ തലമുറ സേവനങ്ങൾക്കായി ബാങ്കുകളിലോ ഓഫീസുകളിലോ പോകുന്നില്ല; ബാങ്ക് ഇന്ന് അവരുടെ മൊബൈൽ ഫോണിലാണ്. പണമിടപാടുകൾക്ക് ക്യാഷ് ആവശ്യമില്ല, ഒരൊറ്റ UPI പിൻ മതി. സേവനം ലഭിക്കാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ട, ഒരു ആപ്പ് മതി.

ഇവിടെ സ്വാഭാവികമായും ചോദ്യങ്ങൾ ഉയരുന്നു: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള സമ്പാദ്യ സംവിധാനങ്ങളിലൊന്നായ ചിട്ടി, എന്തുകൊണ്ട് കാലത്തിനൊത്ത് പൂർണ്ണമായും ഡിജിറ്റലായിട്ടില്ല? എന്തുകൊണ്ട് ഒരു മാർക്കറ്റ്പ്ലേസ് ആപ്ലിക്കേഷനിൽ സുതാര്യമായി ഫീച്ചറുകൾ എല്ലാം വിവരിച്ച് കസ്റ്റമേഴ്സിലേക്ക് എത്തുന്നില്ല? ഇതിനുള്ള കൃത്യമായ മറുപടിയും, വ്യക്തമായ പരിഹാരവുമാണ് DICHIT.

എന്താണ് DICHIT?

ആദ്യം തന്നെ പറയട്ടെ, DICHIT ഒരു ചിറ്റ് ഫണ്ട് കമ്പനിയല്ല. മറിച്ച്, ഗവൺമെന്റിൽ രജിസ്റ്റർ ചെയ്ത ചിട്ടി സ്ഥാപനങ്ങൾക്കായി നിർമ്മിച്ച ഒരു സമ്പൂർണ്ണ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ്. ഇന്ന് ഒരു ബാങ്കിന് 'കോർ ബാങ്കിംഗ് സിസ്റ്റം' ഇല്ലാതെ പ്രവർത്തിക്കാൻ കഴിയില്ലെന്നതുപോലെ, നാളെയുടെ ചിറ്റ് ഫണ്ടിനും ഒരു ഏകീകൃത ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ അനിവാര്യമാണ്. ആ നവീന അടിസ്ഥാന സൗകര്യമാണ് DICHIT വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ വെരിഫൈഡ് ചിറ്റ് ഫണ്ട് മാർക്കറ്റ് പ്ലേസും, UPI Based കളക്ഷൻ സംവിധാനവും അടങ്ങുന്ന മൊബൈൽ/വെബ് ആപ്ലിക്കേഷനാണ് DICHIT.

മേഖലയിലെ പ്രശ്നങ്ങളും, DICHIT നൽകുന്ന പരിഹാരങ്ങളും

ഒരു ചിറ്റ് ഫണ്ട് കമ്പനി ഇന്ന് തങ്ങളുടെ സമയത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത് പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും, മാസത്തവണകൾ ശേഖരിക്കാനും, അക്കൗണ്ടുകൾ മാനേജ് ചെയ്യാനും, ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താനുമാണ്. ഈ സങ്കീർണ്ണമായ പ്രവർത്തനങ്ങളെല്ലാം അതിവേഗം ഓട്ടോമേറ്റ് ചെയ്യുകയും ലളിതമാക്കുകയും ചെയ്യുക എന്നതാണ് DICHIT-ന്റെ പ്രഥമ ലക്ഷ്യം.

ഒരു 'ന്യൂ-ജെൻ ബാങ്ക്' പ്രവർത്തിക്കുന്ന അതേ മികവോടെയും വേഗത്തിലും ഏതൊരു ചിട്ടി കമ്പനിക്കും പ്രവർത്തിക്കാൻ ഇതിലൂടെ സാധിക്കും.

ഉപഭോക്താക്കൾ ഇനി DICHIT വഴി ചിട്ടിയിൽ ചേരും. ഒരു ചിറ്റ് ഫണ്ട് ഉപഭോക്താവിന് ഏറ്റവും മികച്ച അനുഭവം നൽകാൻ ഈ മൊബൈൽ ആപ്പിലൂടെ സാധിക്കുന്നു:

  • സർക്കാർ രജിസ്റ്റർ ചെയ്ത, വിശ്വാസ്യതയുള്ള ചിട്ടി കമ്പനികളെ എളുപ്പത്തിൽ കണ്ടെത്താം.
  • വിവിധ ചിറ്റ് ഫണ്ട് കമ്പനികളുടെ വിവിധ ചിട്ടി പദ്ധതികൾ താരതമ്യം ചെയ്ത് അനുയോജ്യമായത് തിരഞ്ഞെടുക്കാം.
  • വീട്ടിലിരുന്ന് തന്നെ പൂർണ്ണമായും ഡിജിറ്റലായി ചിട്ടിയിൽ അംഗമാകാം.
  • AI അധിഷ്ഠിത ലേല സംവിധാനം.
  • പേയ്മെന്റ് ഹിസ്റ്ററി, ലേലത്തിന്റെ വിവരങ്ങൾ, ഓരോ തവണയുടെയും കണക്കുകളും കാര്യങ്ങളും മൊബൈൽ കൂടെ തത്സമയം അറിയാം.
  • എല്ലാ മാസവും യാതൊരു ബുദ്ധിമുട്ടുമില്ലാതെ UPI വഴി തവണകൾ അടയ്ക്കാം.

ചിറ്റ് ഫണ്ട് കമ്പനികൾക്കുള്ള നേട്ടങ്ങൾ

ഒരു ചിറ്റ് ഫണ്ട് കമ്പനിക്ക് ഈ പ്ലാറ്റ്ഫോം വഴി ഉണ്ടാകാൻ പോകുന്നത് വളരെ വലിയ അവസരങ്ങൾ ആയിരിക്കും. ഇതൊരു മൊബൈൽ ആപ്പ് മാത്രമല്ല, ചിറ്റ് ഫണ്ട് കമ്പനികൾക്ക് ബിസിനസ്സ് വളർത്താനുള്ള ഒരു 'ഡിജിറ്റൽ മാർക്കറ്റ്പ്ലേസ്' കൂടിയാണ്. മാത്രമല്ല രാവെന്നോ പകലെന്നോ ഇല്ലാതെ, അവധി ദിവസങ്ങളോന്നും തന്നെ ഇല്ലാതെ, അധിക ചെലവുകളില്ലാതെ, പ്രത്യേക ജോലിക്കാർ ആവശ്യമില്ലാതെ ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന 24*7 പ്രവർത്തിക്കുന്ന ഡിജിറ്റൽ ഓഫീസായും ഈ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താം. ലോകത്തിന്റെ ഏത് കോണിലിരുന്നും ഉപഭോക്താക്കൾക്ക് ചിട്ടിയിൽ ചേരാം.

'Chit Fund Payment Interface (CFPI)' എന്ന, Dichit പ്രത്യേകമായി രൂപകൽപ്പന ചെയ്ത പേയ്മെന്റ് സംവിധാനത്തിലൂടെ തവണകളുടെ ശേഖരണം ലളിതവും വേഗത്തിലും സുരക്ഷയോടെയും നടത്താൻ സാധിക്കും. ചിട്ടി കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്ന മാനേജ്മെന്റ് പ്ലാറ്റ്ഫോമും, എഐ അധിഷ്ഠിതമായ ലേലവും, ഉപഭോക്താക്കളുമായി ബന്ധം നിലനിർത്തുന്ന കമ്മ്യൂണിക്കേഷൻ സിസ്റ്റവും ഇതിൽ അടങ്ങിയിരിക്കുന്നു.

ചിട്ടി ഇനി ഗ്ലോബലാണ്: അതിരുകളില്ലാത്ത വളർച്ച

ഇന്നത്തെ കാലത്ത് DICHIT ഒരു വലിയ ആശയമാണ്. കേരളത്തിലെ ഒരു ചിട്ടി സ്ഥാപനം ഇനി ഒരു നഗരത്തിലോ ഒരു ജില്ലയിലോ മാത്രം ഒതുങ്ങിനിൽക്കേണ്ടതില്ല. ശക്തമായ ഡിജിറ്റൽ സാന്നിധ്യമുണ്ടെങ്കിൽ, ഏത് ചിട്ടി കമ്പനിക്കും ദേശീയ തലത്തിൽ വിശ്വാസ്യതയുള്ള ഒരു വമ്പൻ ബ്രാൻഡായി വളരാൻ കഴിയും. ആ വളർച്ചയ്ക്കുള്ള സാങ്കേതിക അടിത്തറയാണ് DICHIT ഒരുക്കുന്നത്. അതായത് ഇന്ത്യയിലെ തന്നെ ഏക 'വെരിഫൈഡ് ചിട്ടിഫണ്ട് നെറ്റ്വർക്കിന്റെ' ഭാഗമായി തലയുയർത്തി നിലക്കാൻ സാധിക്കും. ഇതുവഴി ഡിജിറ്റൽ ലോകത്ത് ചിറ്റ് ഫണ്ട് കമ്പനികൾക്ക് ബ്രാൻഡിന് ഇരട്ടി മൂല്യവും, ഇരട്ടി വിശ്വാസവും ലഭിക്കുന്നു!

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കൊണ്ടുവരുന്ന വിപ്ലവം

സ്വിഗ്ഗിയും സൊമാറ്റോയും ഭക്ഷണ വ്യവസായത്തെ പുതിയ തലങ്ങളിലേക്ക് എത്തിച്ചതുപോലെ, ഫ്ലിപ്പ്കാർട്ടും ആമസോണും റീട്ടെയിൽ മേഖലയെ ഡിജിറ്റലായി വിപുലീകരിച്ചതുപോലെ, സെറോദ, അപ്സ്റ്റോക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ സ്റ്റോക്ക് മാർക്കറ്റിനെ സാധാരണക്കാരിലേക്ക് എത്തിച്ചതുപോലെ, ചിട്ടി വ്യവസായത്തെ ജനകീയമാക്കി അതിന്റെ വളർച്ച അതിവേഗത്തിലാക്കുന്ന ഏറ്റവും ശക്തമായ എഞ്ചിനായി മാറാൻ DICHIT-ന് കഴിയും. സ്മാർട്ട് ഫോണിൽ ജീവിക്കുന്ന പുതിയ തലമുറയും ഇനി ചിട്ടിയിൽ ചേരും. അവരിലേക്ക് പുതിയ ചിറ്റ് ഫണ്ട് പദ്ധതികളെ എത്തിക്കാൻ, അവരുടെ ഭാഷയിൽ സംസാരിക്കാൻ DICHIT-ന്റെ 'മാർക്കറ്റിംഗ് എൻജിൻ' കൂടെയുണ്ട്.

ചിറ്റ് ഫണ്ട് കമ്പനികൾക്ക് ഇങ്ങനെ DICHIT അംഗമാകാം?

വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാവുന്ന ഒരു ഓൺബോർഡിംഗ് പ്രോസസ്സ് ആണ് DICHIT-ൽ ഉള്ളത്. dichit.money എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അതിൽ 'Register your organization' എന്ന ഓപ്ഷൻ സെലക്ട് ചെയ്ത ശേഷം നാല് ഘട്ടമുള്ള അവശ്യ വിവരങ്ങൾ അടങ്ങിയ ഫോം പൂരിപ്പിച്ചു സബ്മിറ്റ് ചെയ്താൽ നിങ്ങൾക്ക് അക്കൗണ്ട് ലഭിക്കും. ശേഷം നിങ്ങളുടെ പുതിയതായി തുടങ്ങുന്ന ഓരോ ചിട്ടിയും സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് അപ്രൂവൽ ലഭിച്ച ശേഷം, DICHIT-ൽ ലിസ്റ്റ് ചെയ്താൽ ഞങ്ങളുടെ AI Powered Customer Acquisition and Growth Engine ആ പ്രോഗ്രാമിന് അനുസരിച്ച് സേവിംഗ്സ് ചെയ്യാൻ സാമ്പത്തികമായി കഴിവുള്ള ആളുകളിലേക്ക് എത്തിക്കുകയും, അവരെ പദ്ധതിയിലേക്ക് ചേർക്കുകയും ചെയ്യും.

അതുപോലെ തന്നെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ചിട്ടികളും ഇതുപോലെ ഡീറ്റെയിൽസ് ചേർത്ത് CFPI യുടെ ഭാഗമാക്കി കളക്ഷൻ എളുപ്പമാക്കാനും സാധിക്കും. AI Based ലേലം കൂടെ ഉള്ളതിനാൽ ഏതൊരു ഉപഭോക്താവിനും എവിടെ നിന്ന് വേണമെങ്കിലും കൃത്യസമയത്ത് ലേലത്തിൽ പങ്കെടുക്കാനും വിജയിക്കാനും സാധിക്കും. അതുപോലെ തന്നെ കമ്പനികൾക്കും ഒരേ സമയം വിവിധ ചിട്ടി പദ്ധതികളുടെ ലേലം ഒരേ സമയത്ത് നടത്താനും സാധിക്കും.

ഭാവിയിലേക്കുള്ള ഞങ്ങളുടെ കാഴ്ചപ്പാട് വളരെ വ്യക്തമാണ്. ചിട്ടി വ്യവസായത്തിന്റെ ഏറ്റവും വലിയ സമ്പത്ത് നിങ്ങൾ കെട്ടിപ്പടുത്ത വിശ്വാസമാണ്. DICHIT-ന്റെ ഏറ്റവും വലിയ കരുത്ത് നൂതന സാങ്കേതികവിദ്യയാണ്. ഇവ രണ്ടും ഒന്നിക്കുമ്പോൾ, കൂടുതൽ സുതാര്യവും കാര്യക്ഷമവും ദേശീയ തലത്തിൽ വളരാൻ പ്രാപ്തിയുള്ളതുമായ ഒരു പുതിയ തലമുറ ചിറ്റ് ഫണ്ട് ഇവിടെ ജനിക്കുകയാണ്. ഇത് ഒരു മൊബൈൽ ആപ്പിന്റെ മാത്രം കഥയല്ല, ഇന്ത്യയിലെ ചിട്ടി വ്യവസായത്തിനായി നിർമ്മിക്കപ്പെടുന്ന പുതിയ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ തുടക്കമാണ്. കൂടുതൽ വിവരങ്ങൾക്കും ഓഫീസ് ഡെമോ കിട്ടാനുമായി DICHIT വെബ്സൈറ്റിലെ Partnership പോർട്ടലിൽ രജിസ്റ്റർ ചെയ്യുക: dichit.money/partnerships.

#chit#dichit#malayalam
Sivesh S Pillai

Published by

Sivesh S Pillai

CEO & Founder, DICHIT • DICHIT Editorial Desk

DICHIT is India's first verified chit fund marketplace. We collaborate with registered, government-approved chit companies to bring transparent, UPI-first savings schemes to subscribers across India.

Explore DICHIT

Start Your Chit Fund Savings Journey

Compare registered chit programs, estimate your dividend returns with our calculator, or get answers from our support team.